ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2010(MMX). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2010-ആമത്തെയും മൂന്നാം സഹസ്രാബ്ദത്തിലെ പത്താം വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം ജൈവവൈവിധ്യത്തിന്റെ വർഷമായും അന്താരാഷ്ട്ര യുവ വർഷമായും ആചരിച്ചു. ലോകത്ത് ആയിരത്തോളം വിവിധ കാലാവസ്ഥാ പഠനകേന്ദ്രങ്ങളിൽ നടത്തിയ പഠനമനുസരിച്ച് 2010 ഏറ്റവും ചൂടേറിയ വർഷമായിരുന്നു.
ഏപ്രിൽ 1 - ഇന്ത്യൻ സർക്കാർ, എല്ലാ ആറുവയസിനും പതിനാലു വയസിനും മദ്ധ്യേയുള്ള കുട്ടികൾക്ക് ലഭിക്കേണ്ട നിർബന്ധിത മൗലികാവകാശമായി വിദ്യാഭ്യാസം പുനർനിർവചിച്ചു.
മേയ് 16 2010-ലെ പുരുഷന്മാരുടെ ട്വന്റി 20 ലോകകപ്പ് കലാശക്കളിയിൽ ഓസ്ട്രേലിയയെ തോല്പ്പിച്ച് ഇംഗ്ലണ്ടും[36], വനിതകളുടെ കലാശക്കളിയിൽ ന്യൂസിലാണ്ടിനെ തോല്പിച്ച് ഓസ്ട്രേലിയയും[37] ജേതാക്കളായി.
ഓഗസ്റ്റ് 5 - കോപ്പിയാപ്പോ ഖനിയപകടം:ചിലിയിലെ കോപ്പിയപ്പോയിലെ സാൻ ജോസ് ഖനിയിലുണ്ടായ അപകടത്തിൽ 33 തൊഴിലാളികൾ ഖനിക്കുള്ളിലകപ്പെട്ടു.അതിസാഹസികമായ രക്ഷാപ്രവർത്തനത്തിലൂടെ 69 ദിവസങ്ങൾക്കു ശേഷം 2010 ഒക്ടോബർ 13നു 33 പേരെയും രക്ഷപെടുത്തി.
ഓഗസ്റ്റ് 12– ബ്ലാക്ക്ബെറി സേവനങ്ങളിൽ ഇടപെടാനുള്ള അവകാശം നൽകിയില്ലെങ്കിൽ ഓഗ്സ്റ്റ് 31നകം കമ്പനി ഇന്ത്യയിൽ നിന്നു പിൻവാങ്ങേണ്ടി വരുമെന്ന് ഗവണ്മെന്റ് അന്ത്യശാസനം നൽകി.[57]
ഒക്ടോബർ 14 - ഡെൽഹി കോമൺവെൽത്ത് ഗെയിംസ് സമാപിച്ചു.74 സ്വർണവും 55 വെള്ളിയും 48 വെങ്കലവും ഉൾപ്പെടെ 117 മെഡലുകൾ നേടി ഓസ്ട്രേലിയ ഒന്നാമതെത്തി.38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും നേടിയ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാനം. [63].
ഒക്ടോബർ 23,25 - കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്.ഒന്നാം ഘട്ടത്തിൽ 75.8 % പേരും രണ്ടാം ഘട്ടത്തിൽ 76.32% പേരും വോട്ടവകാശം വിനിയോഗിച്ചു.[66]
ഒക്ടോബർ 25 - ഇന്തോനേഷ്യയിലെ മൗണ്ട് മെറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതേത്തുടർന്നുണ്ടായ ഭൂകമ്പം റിട്ചർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി[67].
ഒക്ടോബർ 27 - വർഗീസ് വധക്കേസിൽ മുൻ ഐ. ജി. ലക്ഷ്മണ കുറ്റക്കാരനാണെന്ന് സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.[68]
ഒക്ടോബർ 27 - കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചു.
നവംബർ 21 - ഏഷ്യൻ ഗെയിംസിൽ 10000 മീറ്റർ ഓട്ടത്തിൽ മലയാളിയായ പ്രീജാ ശ്രീധരൻ സ്വർണം നേടി[74].
നവംബർ 27 - ഗ്വാങ്ഷു ഏഷ്യൻ ഗെയിംസ് സമാപിച്ചു.416 മെഡലുകളോടെ ചൈന ഒന്നാമതെത്തി.കൊറിയയാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയ്ക്ക് ആറാം സ്ഥാനം.[75]
നവംബർ 29 - പ്രമുഖ ഇന്തോ- അമേരിക്കൻ ഗ്രന്ഥകാരനും മുസ്ലിം പണ്ഡിതനുമായിരുന്ന ഉമർ ഖാലിദി അന്തരിച്ചു[76].
നവംബർ 29 - ഇന്ത്യയുട യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമം സംബന്ധിച്ചുള്ള അമേരിക്കയുടെ രഹസ്യനിലപാടിനെക്കുറിച്ചുള്ള രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടു[77].
↑ 13.013.1"Popular film lyricist Girish Puthenchery dead". Press Trust of India. Retrieved 10 February 2010. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "PTI" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു