ഹെപ്പറ്റൈറ്റിസ്-എ
ഹെപ്പറ്റൈറ്റിസ്-എ വൈറസ് (Hep A:HAV) മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോൾ ഉണ്ടാക്കുന്ന ഒരു തീവ്ര പകർച്ച രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ ഇനം മഞ്ഞപ്പിത്തം.[1] മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ രോഗിയുമായുള്ള അടുത്ത സാമ്പർക്കത്തിലൂടെയോ ആണ് ഈ ആർ എൻ എ (RNA ) വൈറസ് പകരുന്നത്. ലോകമെമ്പാടുമായി പ്രതിവർഷം അനേക ലക്ഷം പേർ രോഗബാധിതരാകുന്നു[2] മരണ നിരക്ക് 0.1% മാത്രമാണ്. പ്രായമായവരിലും മദ്യപന്മാരിലും മരണ നിരക്ക് കൂടുതലാണ്. വൈറസ് ബാധിച്ചാൽ രോഗ ലക്ഷണം പ്രകടമാകാൻ (incubation period) 2 മുതൽ 6 ആഴ്ചവരെ ഇടവേള വേണം. സാധാരണയായി ഇടവേള 28 ദിവസമാണ്.[3] രോഗലക്ഷണങ്ങൾ
രോഗനിർണ്ണയംമേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉള്ള രോഗികളുടെ രക്തത്തിൽ ഹെപ്പറ്റൈറ്റിസ് എ വൈറസിനെതിരായ ഐ.ജി.എം.അന്റിബോടികൾ(IgM antibodies) കണ്ടെത്തുകയാണെങ്കിൽ രോഗബാധ ഉറപ്പിക്കാം..[4] കൂടാതെ രോഗികളുടെ രക്തത്തിൽ കരളിലുൽപാദിപ്പിക്കപ്പെടുന്ന രാസാഗ്നിയായ അലാനിൻ ട്രാൻസ്ഫെറേയ്സിൻറെ(ALT) അളവ് കൂടുതലായിരിക്കും..[5] പ്രതിരോധ മാർഗ്ഗങ്ങൾ
പ്രതിരോധ കുത്തിവയ്പ്പ് രണ്ടു തരമുണ്ട്.നിർജ്ജീവമായ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പും ജീവനുള്ള എന്നാൽ രോഗബാധയുണ്ടാക്കാനുള്ള ശേഷി ഇല്ലാതാക്കിയ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പും.ഒരു വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും എടുക്കാവുന്ന സുരക്ഷിതമായ രീതിയാണ് നിർജ്ജീവമായ വൈറസ് കൊണ്ടുള്ള കുത്തിവയ്പ്പ്. അപൂർവ്വമായി രണ്ടു മൂന്നു ദിവസം ചെറിയ പനി, മേലുവേദന എന്നിവയുണ്ടാകാം. നിർദ്ദേശിക്കപ്പെട്ട രീതിയിൽ കുത്തിവയ്പ്പ് എടുത്താൽ 25 വർഷം വരെ രോഗബാധയിൽ നിന്നും സംരക്ഷണം ലഭിക്കാം. ചികിത്സആധുനിക വൈദ്യ ശാസത്രത്തിൽ ഹെപ്പറ്റൈറ്റിസ് എ ക്ക് പ്രത്യേക മരുന്നുകൾ ഇല്ല. രോഗലക്ഷണങ്ങൾക്കൊത്തു ചികിത്സിക്കുകയാണ് ചെയ്യുന്നത്.
അവലംബംPark's Textbook of Preventive and Social Medicine by K park,19th Ed, Bhanot Publishers,Jabalpur.
Information related to ഹെപ്പറ്റൈറ്റിസ്-എ |
Portal di Ensiklopedia Dunia