വി. മുസഫർ അഹമ്മദ്പ്രശസ്ത മലയാള സാഹിത്യകാരനും പത്രപ്രവർത്തകനുമാണ് വി. മുസഫർ അഹമ്മദ് (ജനനം: 1966 ജൂലൈ 16). 2010-ൽ സഞ്ചാരസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ജീവിതരേഖ1966 ജൂലൈ 16-ന് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ പച്ചീരി സൈനബയുടെയും വെള്ളാഞ്ചോല മൊയ്തൂട്ടിയുടെയും മകനായി ജനിച്ചു.[1] മഞ്ചേരി ബോയ്സ് ഹൈസ്കൂൾ, മണ്ണാർകാട് എം.ഇ.എസ്. കോളേജ്, മമ്പാട് എം.ഇ.എസ്. കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം. അഞ്ചുവർഷം മലപ്പുറം ജില്ലയിലെ പാരലൽ കോളേജുകളിൽ അദ്ധ്യാപനം നടത്തി. മാധ്യമം ദിനപത്രത്തിന്റെ കോഴിക്കോട്, മലപ്പുറം, പാലക്കാട് ബ്യൂറോകളിൽ ലേഖകനായി. മാധ്യമം പിരിയോഡിക്കൽസിൽ എഡിറ്ററായും ജോലിനോക്കിയിരുന്നു[2] 13 വർഷം സൗദി അറേബ്യയിൽ പ്രവാസജീവിതം. അക്കാലത്ത് സൗദി അറേബ്യയയിലെ ജിദ്ദയിൽനിന്നു പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസ് എന്ന ദിനപത്രത്തിന്റെ പത്രാധിപസമിതിയിൽ പ്രവർത്തിച്ചു.[1]അക്കാലത്തെ അനുഭവങ്ങളാണ് എഴുതിയവയിൽ കൂടുതലും. ഗായകൻ ഗുലാം അലി ഉൾപ്പെടെ നിരവധി പ്രശസ്തരുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ആനുകാലികങ്ങളിൽ സജീവമായി എഴുതുന്നു. കൃതികൾ
പുരസ്കാരങ്ങൾ
അവലംബം
Information related to വി. മുസഫർ അഹമ്മദ് |
Portal di Ensiklopedia Dunia