വധശിക്ഷ അമേരിക്കയിൽമരണശിക്ഷ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ നിലവിലുണ്ടെങ്കിലും മറ്റു ചില സംസ്ഥാനങ്ങൾ നിറുത്തലാക്കിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരമുള്ള മരണശിക്ഷ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. ചരിത്രം1862-ൽ വെള്ളക്കാരായ പുതിയ താമസക്കാരെ കൊന്നൊടുക്കിയെന്ന കുറ്റത്തിന് 38 സിയോക്സ് ഇന്ത്യക്കാരെ തൂക്കിക്കൊന്നതാണ് അമേരിക്കയിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷ. 1862-ൽ മിനസോട്ടയിലെ മാങ്കാട്ടോ എന്ന സ്ഥലത്തുവച്ചാണിത് നടന്നത്.[1] പൊതുജനങ്ങൾക്കു മുന്നിൽ നടന്ന അവസാനത്തെ വധശിക്ഷ 1938 ആഗസ്റ്റ് 14-ന് കെന്റക്കിയിലെ ഓവൻസ്ബൊറോയിലായിരുന്നു. 70 വയസ്സുള്ള ലിഷ എഡ്വാർഡ് എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിന് റൈനി ബെതി എന്നയാളെയായിരുന്നു തൂക്കിക്കൊന്നത്. ഈ തൂക്കിക്കൊലയ്ക്ക് മേൽനോട്ടം നൽകിയത് കെന്റക്കിയിലെ ആദ്യത്തെ സ്ത്രീ ഷരിഫ്ഫായ (പോലീസ് മേധാവി) ഫ്ലോറൻസ് തോംസണായിരുന്നു. [2][3] എതിർ ശബ്ദങ്ങൾകാലിഫോർണിയയിൽ സാൻ ക്വെന്റിൻ ജയിലിൽ 1949-നും 1952-നും മദ്ധ്യേ വാർഡനായി ജോലി ചെയ്തിരുന്ന ക്ലിന്റൺ ഡഫ്ഫി എന്നയാൾ തൊണ്ണൂറിനു മുകളിൽ എണ്ണം മരണശിക്ഷകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [4] ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മരണശിക്ഷയ്ക്ക് എതിരാവുകയും എൺപത്തെട്ട് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും എന്ന പേരിൽ വധശിക്ഷ നിർത്തലാക്കുന്നതിനെ അനുകൂലിച്ച് ഒരു ഓർമക്കുറിപ്പ് പുറത്തിറക്കി. പല തൂക്കിക്കൊലകളും കുഴപ്പത്തിൽ അവസാനിക്കുന്നതും അതുമൂലം അദ്ദേഹത്തിനു മുന്നേ വാർഡനായിരുന്ന ജേംസ് ബി. ഹോളോഹാൻ എന്നയാൾ തൂക്കിക്കൊലയ്ക്ക് പകരം ഗ്യാസ് ചേമ്പർ ഉപയോഗിക്കാൻ കാലിഫോർണിയ നിയമസഭയോട് 1937-ൽ അപേക്ഷിച്ചതും മറ്റും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [5][6] സംസ്ഥാനങ്ങളിലെ സ്ഥിതിപലതരം വധശിക്ഷാ രീതികളും മാറി മിക്ക സ്റ്റേറ്റുകളിലും ഫെഡറൽ സർക്കാരിലും വിഷം കുത്തിവയ്പ്പായിട്ടുണ്ട്. തൂക്കിക്കൊല ശിക്ഷ വിധിക്കപ്പെട്ടയാളിന് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയായി നിലനിർത്തിയിരുന്ന മിക്ക സംസ്ഥാനങ്ങളും ഈ രീതി ഒഴിവാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കൊലപാതകിയായ വിക്ടർ ഫ്യൂഗർ എന്നയാളാണ് അയോവ സംസ്ഥാനത്തു വച്ച് 1963 മാർച്ച് 15-ന് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. 1965-ൽ മരണശിക്ഷ ഒഴിവാക്കി പകരം പരോളില്ലാത്ത ജീവപര്യന്തം തടവ് നിലവിൽ വന്നതിന് മുൻപ് തൂക്കുശിക്ഷയായിരുന്നു അയോവയിൽ മുഖ്യ വധശിക്ഷാ രീതി. ബാർട്ടൻ കേ കിർഹാം എന്നയാളാണ് യൂട്ടാ സംസ്ഥാനത്ത് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് 1980-ൽ യൂട്ടായിൽ വിഷം കുത്തിവച്ച് കൊല്ലുന്ന രീതി നടപ്പിൽ വന്നു. ഡെലാവേർ സംസ്ഥാനത്തിന്റെ നിയമം 1986-ൽ മാറ്റി തൂക്കുശിക്ഷയ്ക്ക് പകരം വിഷം കുത്തിവയ്പ്പ് നിലവിൽ വന്നു. അതിനു മുന്നേ ശിക്ഷാ വിധി വന്നിരുന്ന ആൾക്കാർക്ക തൂക്കുമരണം തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു. 1996-ൽ ബില്ലി ബെയ്ലി എന്നയാളെ തൂക്കിക്കൊന്നതാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അടുത്ത കാലത്തു നടന്ന തൂക്കിക്കൊല. വാഷിംഗ്ടൺ, ന്യ ഹാംപ്ഷൈർ എന്നീ സംസ്ഥാനങ്ങളിൽ തൂക്കിക്കൊല ഇപ്പോഴും ഒരു തിരഞ്ഞെടുക്കാവുന്ന രീതിയായി നിലനില്ക്കുന്നുണ്ട്. [7] അവലംബം
Information related to വധശിക്ഷ അമേരിക്കയിൽ |
Portal di Ensiklopedia Dunia