ടി.വി. ദേവരാജൻ
ഒരു ഇന്ത്യൻ മെഡിക്കൽ ഡോക്ടറും ജനറൽ ഫിസിഷ്യനുമാണ് ഡോ. ടി.വി. ദേവരാജൻ. വൈദ്യരംഗത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ 2013 ൽ അദ്ദേഹത്തിനെ രാജ്യത്തെ നാലമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.[1] ജീവചരിത്രംദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ തൃശൂരിലാണ് ദേവരാജൻ ജനിച്ചത്. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ജനറൽ മെഡിസിനിൽ എംഡി, ഡിഎസ്‌സി ബിരുദങ്ങൾ നേടി. [2] 2007 ൽ ഗ്ലാസ്ഗോയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ നിന്നും ഫെലോഷിപ്പും അദ്ദേഹത്തിന് ലഭിച്ചു.[3][4] മദ്രാസ് മെഡിക്കൽ കോളേജിലെ ഫാക്കൽറ്റിയായാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്, അവിടെ അദ്ദേഹം 29 വർഷം ശമ്പളം വാങ്ങാതെ പഠിപ്പിച്ചു.[3][5] പിന്നീട് പ്രൊഫസർ എന്ന നിലയിൽ കിരുമ്പാക്കത്തെ ആരുപാഡൈ വീഡു മെഡിക്കൽ കോളേജിലേക്ക് മാറി. അവിടെ അദ്ദേഹം ഇപ്പോഴും ജനറൽ മെഡിസിൻ പഠിപ്പിക്കുന്നു. 1986 മുതൽ ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലുകളിൽ സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനായിരുന്നു അദ്ദേഹം.[4] എയ്ഡ്‌സ് ടു ക്ലിനിക്കൽ മെഡിസിൻ,[6] മെഡിസിൻ ഇൻ എ നട്ട്ഷെൽ,[7] ക്ലിനിക്കൽ മെഡിസിൻ മെയ്ഡ് ഈസി,[8] മെഡിക്കൽ അഡ്വൈസ് ഫോർ ഹെൽത്തി ലൈഫ് എന്നീ നാല് പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.[9] ദേശീയ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച 28 ലേഖനങ്ങൾ ഡോ ദേവരാജന്റെ പേരിലുണ്ട്.[4][10] കൂടാതെ ഗവേഷണ പ്രവർത്തനങ്ങളിൽ അദ്ദേഹം വിദ്യാർത്ഥികളെ സഹായിക്കുന്നു.[11] അദ്ദേഹത്തിന് ശസ്ത്രക്രിയ, ഗൈനക്കോളജി, വൈദ്യശാസ്ത്രം, നേത്രവിജ്ഞാനം എന്നിവയിൽ മെഡിക്കൽ വിദ്യാർത്ഥിയെന്ന നിലയിൽ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻസ്പെക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏതാനും സർവകലാശാലകളുടെ പരീക്ഷകനായ ദേവരാജൻ[4] തമിഴ്‌നാട്ടിലെ ചെന്നൈയിലെ ചെറ്റ്പേട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്.[12] മകൾ സംഗീത പിതാവിന്റെ പാത പിന്തുടർന്ന് യുകെ ആസ്ഥാനമായി ജോലിചെയ്യുന്ന ഒരു ഗൈനക്കോളജിസ്റ്റും റോയൽ കോളേജ് ഓഫ് ഗൈനക്കോളജിസ്റ്റിലെ അംഗവുമാണ്.[3] കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ[13] , അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യയുടെ ചെന്നൈ ചാപ്റ്റർ തുടങ്ങിയ പ്രൊഫഷണൽ ബോഡികളിലും ദേവരാജൻ അംഗമാണ്.[14] ഒരു വൈദ്യശാസ്ത്ര പുസ്തകം തയ്യാറാക്കുന്നതിൽ അദ്ദേഹം എഡിറ്റർ ഇൻ ചീഫ് കൂടിയാണ്. ബിഎംജെയുടെ വൈദ്യശാസ്ത്ര ഓസ്കാർ അവാർഡുകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗം കൂടിയാണ് അദ്ദേഹം. നിരവധി സർവകലാശാലകളിൽ എം.ബി.ബി.എസ്, എം.ഡി, പി.എച്ച്.ഡി പരീക്ഷകനാണ് അദ്ദേഹം. അവാർഡുകളും അംഗീകാരങ്ങളുംഒരു മികച്ച അദ്യാപകൻ എന്ന നിലയിൽ ദേവരാജനെ 2003 ൽ ഡോ. ബിസി റോയ് അവാർഡ് നൽകി ആദരിച്ചു.[3][4][5] 2013 ൽ ഭാരത സർക്കാർ അദ്ദേഹത്തിന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. പരാമർശങ്ങൾ
പുറം കണ്ണികൾ
Information related to ടി.വി. ദേവരാജൻ |
Portal di Ensiklopedia Dunia