ഒ.പി. ജയ്ഷ
മലയാളിയായ ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരിയാണ് ഒ. പി. ജയ്ഷ. 1998 ൽ കേരളോത്സവത്തിൽ പങ്കെടുത്തതായിരുന്നു ജയ്ഷയുടെ അരങ്ങേറ്റം. 2006 കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ദോഹ ഏഷ്യാഡിൽ വെങ്കലം നേടി. ഏഷ്യൻ ഗെയിംസിൽ 2006 ൽ 5000 മീറ്ററിലും 2014ൽ 1500 മീറ്ററിലും വെങ്കല മെഡൽ നേടി. 2015 ബീജിംഗിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ മാരത്തണിൽ കുറിച്ച 2 മണിക്കൂർ 34 മിനിറ്റ് 43 സെക്കന്റാണ് മികച്ച സമയം. ദേശീയ റെക്കോർഡ് കുറിച്ച ഈ പ്രകടനത്തോടെ 2016 ൽ നടന്ന റിയോ ഒളിമ്പിക്‌സിൽ മാരത്തൺ മൽസരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി. മാരത്തോണിലെ ഇപ്പോൾ നിലനിൽക്കുന്ന ദേശീയ റെക്കോഡിന് (2:34:43) ഉടമയായ ജെയ്ഷ,[2] 3000 മീറ്ററിലെ മുൻ ദേശീയ റേക്കോഡ് ഉടമ കൂടിയാണ് (സ്റ്റീപ്പീൾചേസ്). ബാങ്കോക്കിൽ നടന്ന ആദ്യത്തെ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിലും 3000 മീറ്ററിലും സ്വർണ്ണം നേടി.[3][4] പട്ടായയിൽ നടന്ന 2006 ലെ 1500 മീറ്ററിൽ വെള്ളിയും 3000 മീറ്ററിൽ വെങ്കലവും നേടി.[4] ജീവിത രേഖവയനാട്ടിലെ തൃശിലേരിയിൽ 1983 മെയ് 23ന് ജനിച്ചു. 1,500, 5,000 മീറ്റർ ഓട്ടങ്ങൾ, 3,000 മീറ്റർ സ്റ്റീപ്പിൾ ചേസ് എന്നിവയിലായിരുന്നു സ്ഥിരമായി മൽസരിച്ചിരുന്നത്. പിന്നീട് മാരത്തണിൽ സജീവമായി. ചങ്ങനാശ്ശേരി അസംഷൻ കോളേജിലെ പൂർവ്വവിദ്യാർത്ഥിനിയാണ്.[5] നേട്ടങ്ങൾ
പുറം കണ്ണികൾ
അവലംബം
Information related to ഒ.പി. ജയ്ഷ |
Portal di Ensiklopedia Dunia