എ. അച്യുതൻ

എ. അച്യുതൻ
ദേശീയതഇന്ത്യൻ
തൊഴിൽഎഞ്ചിനിയർ
അറിയപ്പെടുന്നത്പരിസ്ഥിതി പ്രവർത്തകൻ
Notable workപരിസ്ഥിതിപഠനത്തിന് ഒരാമുഖം

പരിസ്ഥിതി പ്രവർത്തകനും എഞ്ചിനീയറുമാണ് ഡോ.എ. അച്യുതൻ. 'പരിസ്ഥിതിപഠനത്തിന് ഒരാമുഖം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തകനായിരുന്നു. ഇരിഞ്ഞാലക്കുടക്കടുത്തുള്ള അവിട്ടത്തൂരിൽ 1933 ഏപ്രിൽ 1ന് ജനനം. അവിട്ടത്തൂരിൽ സബ് രജിസ്ട്രാർ ആയിരുന്ന ഇക്കണ്ടവാര്യരും മാധവി വാരസ്യാരുമാണ് മാതാപിക്കൾ. 2022 ഒക്ടോബർ 10 ന് കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വസതിയിൽവച്ച് നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ഡോ. അരുൺ (കാനഡയിൽ വി.എൽ.എസ്.ഐ. ഡിസൈൻ എൻജിനീയർ), ഡോ. അനുപമ എ. മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ പാത്തോളജി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ). സഹോദരങ്ങൾ: സത്യഭാമ (തൃശൂർ), ഡോ. എ. ഉണ്ണികൃഷ്ണൻ (നാഷണൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടർ)

മറ്റു ചുമതലകൾ

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്, യു.ജി.സി., കേരള സംസ്ഥാന പ്ലാനിങ് ബോർഡ് എന്നിവയുടെ വിദഗ്ധ സമിതികളിലും വിവിധ സർവകലാശാലകളിലെ ബോർഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡണ്ട്, സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കൃതികൾ

  1. പരിസ്ഥിതിപഠനത്തിന് ഒരാമുഖം
  2. ഉയിർനീർ
  3. ചക്രങ്ങളുടെ ലോകം
  4. മുല്ലപ്പെരിയാറും അന്തർസംസ്ഥാന നദീജല പ്രശ്‌നങ്ങളും
  5. കുതിരയില്ലാത്ത വണ്ടി

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമിയുടെ 2014 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്കാരം
  • ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പുരസ്കാരം
  • പവനൻ അവാർഡ്

അവലംബം

  1. https://catalog.kssp.in/books/books-by-author/242
  2. https://www.mathrubhumi.com/news/kerala/noted-environmental-activist-dr-a-achuthan-passes-away-1.7945147

Information related to എ. അച്യുതൻ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya